നിങ്ങളില്‍ പലര്‍ക്കും പരിചിതമായ ഒരു സ്ഥലമായിരിക്കണം എന്റെ ഈ മധുശാല. പച്ച ഇംഗ്ലീഷില്‍ പറഞ്ഞാല്‍ ബാര്‍. ഈ പാവം മദ്യപന് ആ സ്വര്‍ഗത്തില്‍ പൊറുതി തുടങ്ങിയിട്ട് പത്തു വര്‍ഷങ്ങള്‍ ആവുന്നു. അതിനിടക്ക് കണ്ടുമുട്ടിയവര്‍.... കണ്ടു മറന്നവര്‍... നിങ്ങളില്‍ പലര്‍ക്കും പരിചിതമായ ചില പരിചയപ്പെടുത്തലുകള്‍.... ഈ ചരിതങ്ങള്‍ ഇതൊക്കെയാണ്.... ചില പേരുകള്‍ മാറ്റേണ്ടി വരുമെങ്കിലും സംഭവങ്ങളില്‍ തെല്ലും വെള്ളം ചേര്‍ക്കാതെ ശുദ്ദമായ മദ്യം പോലെ വിളമ്പാമെന്ന ഉറപ്പോടെ ഈ ചരിതങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് ഒഴുക്കുന്നു. ആവശ്യത്തിനു വെള്ളം ചേര്‍ത്തു നുകരുക.
നിയമപരമായ മുന്നറിയിപ്പ് : വലിച്ചു വാരി കുടിച്ചു പൂസാവാതിരിക്കാന് പ്രത്യേകം ശ്രദ്ദിക്കുക.
പ്രത്യേക അഭ്യര്‍ത്ഥന : (യാചന എന്നും സൗകര്യം പോലെ വ്യാഖ്യാനിക്കാം )
ഈ ബ്ലോഗ്ഗില്‍ അവിടവിടെയായി ഗൂഗിള്‍ തന്ന കുറച്ചു പരസ്യങ്ങള്‍ വിതറിയിട്ടുണ്ട്. അതിന്മേല് ഒന്ന് കയറി ക്ലിക്കിയാല്‍ ഇന്നത്തെ പൈന്റിനുള്ളതാവും. ഉദാരമതികളായ വായനക്കാര്‍ ആ പരസ്യങ്ങളില്‍ ക്ലിക്കി പാവങ്ങളായ മദ്യപന്മാരോടുള്ള ഐകദാര്‍ഡ്യം പ്രകടിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ഥിച്ചു കൊള്ളുന്നു.